ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം രാജ്യത്ത് കുറ്റവാളികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഡാർക്ക് വെബ്ബ് ആയി മാറുകയാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ ബോധിപ്പിച്ചു. വരാനിരിക്കുന്ന നീറ്റ്-യുജി പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെ ടെലഗ്രാം പ്രവർത്തനങ്ങൾ ഇന്ത്യയിൽ താല്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജിക്കെതിരെ സമർപ്പിച്ച കൗണ്ടർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

തീവ്രവാദികൾ, സൈബർ തട്ടിപ്പുകാർ തുടങ്ങിയവരാണ് ഈ ആപ്പ് വ്യാപകമായി ഉപയോ​ഗിക്കുന്നതെന്നും സർക്കാർ പറഞ്ഞു. ഇത്തരം തട്ടിപ്പുകാർ ടെല​ഗ്രാമിനെ വ്യാപകമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്കായി ഉപയോ​ഗിക്കുന്ന ആപ്പായി ടെല​ഗ്രാം മാറി. മൊബൈൽ നമ്പർ, ആധാർ വിവരങ്ങൾ തുടങ്ങി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ടെല​ഗ്രാം വഴി തട്ടിപ്പുകാർ കൈക്കലാക്കിക്കൊണ്ട് പണം തട്ടുന്നു. ഇത്തരം തട്ടിപ്പുകൾ രാജ്യ സുരക്ഷയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പകർപ്പവകാശമുള്ള സിനിമകളും വെബ് സീരീസുകളും വിതരണം ചെയ്യുന്നതിനുള്ള പ്രധാന ഉറവിടമായും ഈ ആപ്പ് പലരും ഉപയോ​ഗിച്ചുവരുന്നുണ്ട്. ഇതുവഴി നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം കൈമാറാനായി ‘മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ’ വിൽക്കുന്നതിനും വാങ്ങുന്നതിനും ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുണ്ട്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ടെല​ഗ്രം വഴി ലഭിക്കുന്ന തട്ടിപ്പ് പരാതികൾ ഓരോ ദിവസവും വർധിച്ചു വരികയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ഇത്തരം വിവരങ്ങൾ ആവർത്തിക്കുകയും വ്യാപകമാവുകയും ചെയ്യുമ്പോൾ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ മാത്രം വേർതിരിച്ചെടുക്കാൻ സാങ്കേതികമായി സാധിക്കാത്തതിനാൽ ഇന്റർമീഡിയറ്ററിയെ പൂർണ്ണമായി തടയുക മാത്രമാണ് ഏക പോംവഴിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മേയ് മാസം മുതൽ തന്നെ സർക്കാർ തങ്ങളുടെ ആശങ്കകൾ ടെലിഗ്രാമിനെ അറിയിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംഘടിത മാഫിയകൾ ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഐ.ടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരം പ്ലാറ്റ്‌ഫോമിന് താല്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി ജൂൺ 30 വരെ പഴയ സന്ദേശങ്ങൾ തിരുത്താനുള്ള (Message Editing) ഫീച്ചറും തടഞ്ഞിട്ടുണ്ട്.
SUMMARY: Telegram is the ‘new dark web’; Central government makes serious allegations

Hot this week

യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക്​ സോഷ്യൽ മീഡിയ നിരോധനം

ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച്...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത്  19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍,...

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി; പിഎസ്‌സി ബുള്ളറ്റിനില്‍ ഗുരുതര പിഴവ്

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ ചിത്രത്തിന് നൽകിയത് ഷുഹൈബ് വധക്കേസ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: തൃശൂരില്‍ വിദ്യാർഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന...

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്‌എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം...

ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories