രാജസ്ഥാനിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയിലുണ്ടായ ദാരുണമായ അപകടത്തില്‍ എട്ട്പേര്‍ വെന്തുമരിച്ചു. സ്ലീപ്പര്‍ ബസ് വലിയ ട്രെയിലര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ഉടന്‍ തന്നെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗതയിൽ സഞ്ചരിക്കുന്നതിനിടെ വലിയ ട്രെക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും ഉടനടി തീപിടിക്കുകയായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നുവെന്നും ഇടിയുടെ ശക്തിയില്‍ മുകളിലെ ബര്‍ത്തുകളിലുണ്ടായിരുന്നവര്‍ താഴേക്ക് തെറിച്ചുവീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആവാം അപകടത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് രക്ഷാപ്രവർത്തകരും അഗ്നിശമനസേനയും വൈകിയാണ് എത്തിയതെന്നും അതുകൊണ്ടാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. കൂടാതെ, ബസിൽ സിഗരറ്റ് പായ്ക്കറ്റുകൾ നിറയെ ഉണ്ടായിരുന്നുവെന്നും ഇത് തീ വേഗത്തിൽ പടരാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു.
SUMMARY: Bus accident on Delhi-Mumbai Expressway in Rajasthan; Eight dead, 22 injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

Related Articles

Popular Categories