ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യൂ തഹസില്‍ദാരുടെ കീഴില്‍ പ്രവർത്തിക്കുന്ന ഹൗസിംഗ് സെക്ഷനിലാണ് അപകടമുണ്ടായത്. ഓഫീസ് പ്രവർത്തനം പൂർണ്ണതോതില്‍ ആരംഭിക്കുന്നതിനും ജീവനക്കാരും ജനങ്ങളും എത്തിച്ചേരുന്നതിനും തൊട്ടുമുൻപായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ ചുരുക്കം ചില ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കമ്പ്യൂട്ടറുകളുടെയും മേശകളുടെയും മുകളിലേക്കാണ് പതിച്ചത്. വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് താലൂക്ക് ഓഫീസ് കെട്ടിടം ഇത്രയധികം തകരാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. ഓഫീസിന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും പലയിടത്തും വലിയ വിള്ളലുകളുണ്ട്.

മിക്ക ഭാഗങ്ങളും എപ്പോള്‍ വേണമെങ്കിലും അടർന്നുവീഴാവുന്ന അവസ്ഥയിലാണ്. കാലവർഷം ശക്തമായതോടെ കെട്ടിടത്തിന്റെ ചോർച്ചയും ദ്രവിക്കലും കൂടുതല്‍ വഷളായിരിക്കുകയാണ്. ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദിവസേന നൂറുകണക്കിന് സാധാരണക്കാർ എത്തുന്ന ഹൗസിംഗ് സെക്ഷൻ ആണിത്. താലൂക്ക് ഓഫീസിന് അടിയന്തിരമായി സുരക്ഷിതമായ മറ്റൊരു താല്‍ക്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

പുതിയ താലൂക്ക് ഓഫീസ് അനക്സ് നിർമ്മാണത്തിനുള്ള എല്ലാ പ്രാരംഭ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് പി പ്രസാദ് എംഎല്‍എ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് തന്നെ അനുമതി ലഭിച്ച പദ്ധതിയാണിത്. കെട്ടിടത്തിന്റെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതിനാലാണ് നിർമ്മാണപ്രവർത്തനങ്ങള്‍ തുടങ്ങാൻ വൈകിയത്. സാങ്കേതിക തിരുത്തലുകള്‍ പൂർത്തിയായാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിനായി അടുത്ത ദിവസം തന്നെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് എം.എല്‍.എ വ്യക്തമാക്കി.

SUMMARY: Concrete slabs from the roof of the Cherthala Taluk Office fell off

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച് 270 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയ്ക്ക് പദ്ധതി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

Related Articles

Popular Categories