തിരുവനന്തപുരം: ഗതാഗത മന്ത്രി സിപി ജോണ്‍ കാസറഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന് ഇൻഷുറൻസും മറ്റ് രേഖകളും ഇല്ലെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വ്യക്തമാക്കി. മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പാണ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം എത്തിച്ചിരുന്നത്.
പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് വിരുദ്ധമായി വാഹനത്തിന് ആവശ്യമായ എല്ലാ രേഖകളും നിലവിലുണ്ടെന്നും എംവിഡി അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് നല്‍കിയ ഇൻഷുറൻസ് വാഹനത്തിനുണ്ടെന്നും, 2025 മെയ് 18 മുതല്‍ 2027 മെയ് 17 വരെയാണ് ഇൻഷുറൻസിന്റെ കാലാവധിയെന്നും വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി 2026 ജൂലൈ 6-ന് അവസാനിച്ചെങ്കിലും, അടുത്ത ദിവസം തന്നെ ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം അത് പുതുക്കിയതായും വിശദീകരിച്ചു.
കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് വഴിയുള്ള ഇൻഷുറൻസ് വിവരങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ‘പരിവാഹൻ’ പോർട്ടലില്‍ പ്രതിഫലിക്കാൻ ചിലപ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ കാലതാമസം നേരിടാറുണ്ടെന്നും, ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും എംവിഡി വ്യക്തമാക്കി.
SUMMARY: Claims that the Transport Minister’s vehicle lacks insurance are false; MVD confirms documents are in order
















