ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന് രാവിലെ 10മുതല്‍ ആചാര്യ കോളേജ് റോഡിലെ ഐശ്വര്യ പാർട്ടി ഹാളിൽ നടക്കും.
നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ബൈജു കാവിൽ മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായിക കുമാരി ശ്രീലക്ഷ്മി മുഖ്യാതിഥിയാകും. സാമൂഹ്യപ്രവർത്തകൻ മൊയ്തു മണിയൂരിനെ ചടങ്ങിൽ ആദരിക്കും. മീനാക്ഷി സ്കൂൾ ഓഫ് ആർട്സ്, സ്മൈൽ കുടുംബാംഗങ്ങൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടർന്ന് അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്: 99721 75860, 90362 88360
SUMMARY: Smile Bengaluru inauguration and family meet on August 9th
















