രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയാകാൻ ജഗദീഷ് അഫാലെ

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു. ഐഐടി ബോംബെയിലെ പൂർവ വിദ്യാർഥിയായ അഫാലെ രാമക്ഷേത്ര നിർമാണത്തിന്റെ മേല്‍നോട്ടം വഹിച്ച എഞ്ചിനീയറുമാണ്. സെപ്റ്റംബർ രണ്ടിന് ചേരുന്ന യോഗത്തില്‍ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പിനായി ഇടക്കാല ജനറല്‍ സെക്രട്ടറി കൃഷ്ണ മോഹനൊപ്പം ജോയിന്റ് സിഗ്നേറ്ററിയായും അഫാലെയെയാണ് തീരുമാനിച്ചിരിക്കുന്നത്.

ക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പുറത്തുവന്നതോടെയാണ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകള്‍ ഇനി സെക്രട്ടറിക്കായിരിക്കും. സംഭാവന തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് ആരോപണവിധേയരായ ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, ട്രസ്റ്റ് അംഗമായിരുന്ന അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവർ രാജിവച്ചിരുന്നു.

തുടർന്ന് ജൂലായ് 6ന് ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് അഫാലെയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ധനകാര്യ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയനിയമനമെന്നാണ് സൂചന. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജോയിന്റ് സിഗ്നേറ്ററി ചുമതലയും ജഗദീഷ് അഫാലെയ്ക്ക് നല്‍കിയിട്ടുണ്ട്.

SUMMARY: Jagdish Aphale to become Ram Mandir Trust Secretary

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

Related Articles

Popular Categories