കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് സൗഹൃദ കൂട്ടായ്മ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനോടൊപ്പം ഭാവി പദ്ധതികള്‍ക്കും ഒന്നാം വാര്‍ഷികത്തില്‍ തുടക്കം കുറിക്കും.

വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും. പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കരിയര്‍ കൗണ്‍സിലിംഗ്, മെന്ററിംഗ് പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും. കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അര്‍ഹരായവര്‍ക്ക് അടിയന്തിരസഹായങ്ങള്‍, മെഡിക്കല്‍ ഹെല്പ് ഡെസ്‌ക്, കമ്മ്യൂണിറ്റി ഗൈഡന്‍സ് സെന്റര്‍ തുടങ്ങിയ പദ്ധതികളാണ്, മുന്‍ഗണനയിലുള്ളത്. സമൂഹത്തില്‍ സാഹോദര്യവും ഐക്യവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാംസ്‌കാരിക സംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം വാര്‍ഷിക പരിപാടിയില്‍ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍സംബന്ധിക്കും.

മൈനോറിറ്റി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഈസ നീലസാന്ദ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍,ട്രഷറര്‍ ശംസുദ്ധീന്‍ അനുഗ്രഹ , സിറാജ് കൊല്ലത്തി, താഹിര്‍ മിസ്ബാഹി ബി ടി എം, ഷാജല്‍ സി എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

5–6 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം; വൈറ്റ്‌ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ്–വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെയും...

നീലസാന്ദ്ര യൂണിറ്റ് എസ്കെഎസ്എസ്എഫിന് പുതിയ നേതൃത്വം

ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു കമ്മിറ്റിക്ക് കീഴിൽ ബെംഗളൂരു സൗത്തിലും നോർത്തിലുമായി യൂണിറ്റ്...

മതിയായ വൈദ്യുതി ലഭിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന്...

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്ന്...

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ വാർഷികം 

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ-ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാ...

Related Articles

Popular Categories