‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ കാവ്യകൃതി ‘കീഴാളൻ’ കന്നഡയിലേക്ക് ‘മണ്ണിന മഞ്ച’ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരിയും പരിഭാഷകയുമായ ഡോ. സുഷ്മ ശങ്കർ ആണ്.

ബെംഗളൂരുവിലെ ഇന്ദിര നഗര്‍ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന സുരഭിലം സർഗസംഗമം പരിപാടിയില്‍ മണ്ണിന മഞ്ചയുടെ പ്രകാശനം കേരള സമാജം അധ്യക്ഷൻ എം ഹനീഫ് കവയത്രി നാഗ ജ്യോതിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, സുരേഷ് മണ്ണാറശാല, അനുരാധ നാലപ്പാട്, അനാമിക ഹരിപ്പാട് എന്നിവരുൾപ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൊഴിലാളികളുടെയും അധഃസ്ഥിതരുടെയും ജീവിതവേദനകളും പോരാട്ടങ്ങളും ആത്മാഭിമാനവും സാമൂഹികനീതിക്കായുള്ള ശബ്ദവും മനുഷ്യസ്നേഹവും ശക്തമായി ആവിഷ്കരിക്കുന്ന കുരീപ്പുഴയുടെ കവിതകൾ മറ്റൊരു ദ്രാവിഡ ഭാഷയിലേക്കെത്തുന്നതിലൂടെ മലയാള-കന്നഡ സാഹിത്യങ്ങൾ തമ്മിലുള്ള സാംസ്കാരികവും സാഹിത്യപരവുമായ ബന്ധം കൂടുതൽ ശക്തമാകുകയാണ്.

മലയാളത്തിന്റെ കാവ്യഭാവവും കുരീപ്പുഴയുടെ സാമൂഹികബോധവും നിലനിർത്തിക്കൊണ്ടാണ് ‘കീഴാളൻ’ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് ഡോ. സുഷമ ശങ്കർ പറഞ്ഞു. മലയാളത്തിനും കന്നഡയ്ക്കുമിടയിൽ സാഹിത്യപരമായ ഒരു പാലം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഭാഷാ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും അവർ വ്യക്തമാക്കി.

ഒ.എൻ.വി കുറിപ്പിൻറെ ഭൂമിക്കൊരു ചരമഗീതം, അക്ഷരം കവിതാ സമാഹാരങ്ങളും, മഹാകവി അക്കിത്ത
ത്തിൻറെ ‘ഇടിഞ്ഞു പൊളിഞ്ഞ ലോകവും’ ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസവും’ ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘പൂതപ്പാട്ടും’ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കവി ഡോ. സി.നാരായണ റെഡ്ഡിയുടെ ജ്ഞാനപീഠ പ്രശസ്തി പുരസ്കൃത മഹാകാവ്യം ‘വിശ്വംഭരം’, തെലുങ്കിൽ നിന്നും ‘കുയിൽപ്പാട്ട് ഒരു മതിപ്പീട്’ തമിഴിൽ നിന്നും മലയാളത്തിലേക്ക് സുഷമ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളുടെ സാമൂഹിക പ്രസക്തിയും മാനവികതയും കന്നഡ വായനക്കാരിലേക്കെത്തിക്കുന്ന ‘മണ്ണിന മഞ്ച’ത്തിൽ ജെസ്സി, വീണ വിൽപ്പനക്കാരൻ, ഫാത്തിമ തുരുത്ത് മുതലായ വളരെ പ്രസിദ്ധമായ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

Related Articles

Popular Categories