ബെംഗളൂരു: ഷെട്ടിഹള്ളി പ്രിൻസ്ടൗൺ മലയാളം മിഷൻ പഠന കേന്ദ്രത്തിന്റെ 26 -27 വർഷത്തെ പ്രവേശനോത്സവം നാളെ വൈകിട്ട് 5.30 മുതൽ അപാർട്മെന്റ് അങ്കണത്തിലെ ആംഫിതിയേറ്ററിൽ നടക്കും.. പ്രശസ്ത സാഹിത്യകാരനും റേഡിയോ മലയാളം ഡയറക്ടറുമായ ജേക്കബ് എബ്രഹാം മുഖ്യാതിഥി ആയിരിക്കും. മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ജെ ആലുങ്കൽ, ബെംഗളൂരു നോർത്ത് വെസ്റ്റ് കോർഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ, കവിയും സമീക്ഷ പഠന കേന്ദ്രം അധ്യാപികയുമായ ജോത്സ്ന പി എസ് എന്നിവർ പങ്കെടുക്കും. പഠന കേന്ദ്രം കോർഡിനേറ്റർ ജീവൻ രാജ് അധ്യക്ഷത വഹിക്കും. പ്രിൻസ്ടൗൺ പഠന കേന്ദ്രത്തിലെ അധ്യാപികമാരായ, അഡ്വ: ബുഷ്‌റ വളപ്പിൽ (ജോയിന്റ് സെക്രട്ടറി, മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ,) ശ്രീപ്രിയ ജീവൻ, രാജശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കഴിഞ്ഞ പഠനോത്സവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
















