തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് 2,240 രൂപ കൂടി 1,13,920 രൂപയിലെത്തി. ഒരു ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 250 രൂപ വർധിച്ച്11,700 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 190 രൂപ കൂടി പുതുക്കിയ വില 9,110 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 125 രൂപ കൂടി ഇന്നത്തെ വില 5,875 രൂപയായും രേഖപ്പെടുത്തി.
യു.എസില്‍ നിന്നുള്ള പുതിയ തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചതിലും ദുർബലമായതോടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യഭീതി വീണ്ടും ശക്തമായി. ഇത് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന പ്രതീക്ഷയ്ക്കും വഴിവെച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യാന്തര വിപണിയില്‍ ഡോളറും ബോണ്ട് യീല്‍ഡും ദുർബലമായത്. മറ്റു കറൻസികള്‍ ഉപയോഗിക്കുന്ന നിക്ഷേപകർക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ സ്വർണം വാങ്ങാനുള്ള സാഹചര്യമൊരുക്കി.
SUMMARY: Gold rate is increased
















