ബെംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ ഓണാഘോഷം ‘ഓണനിലാവ് 2026’ വൈറ്റ്ഫീല്‍ഡ് കട്ടമനല്ലൂര് ശ്രീ മഞ്ജുനാഥ സ്വാമി കല്യാണമണ്ഡപത്തില്‍ നടന്നു. ആഘോഷങ്ങള്‍ പി.സി മോഹന്‍ എം പി ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്മാന് സുരേഷ് കുമാര്‍ എ ആര് അധ്യക്ഷത വഹിച്ചു. ഉച്ചക്ക് നടന്ന പൊതുസമ്മേളനം മഹാദേവപുര എം എല്‍ എ മഞ്ജുളാ ലിംബാവലി ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് കമ്മീഷണര്‍ പി ഗോപകുമാര്‍ ഐആര്‍എസ് ഓണസന്ദേശം നല്കി.
കേരളസമാജം പ്രസിഡന്റ് എം ഹനീഫ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, സോണ്‍ കണ്‍വീനര്‍ ജയകുമാര്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ പ്രജിന് അശോക്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ശകുന്തള ശ്രീധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളസമാജം കുടുംബാഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ , ഓണ സദ്യ, സ്റ്റാര്‍ സിങ്ങര്‍ ഫെയിം ബല്‍റാം, ശ്രീലക്ഷ്മി എന്നിവര്‍ നയിച്ച മെഗാ ഗാനമേള എന്നിവ നടന്നു.
SUMMARY: Kerala Samajam Whitefield Zone Onam Celebration
















