ബെംഗളൂരു: അത്തിബെലെ നാട്യാഞ്ജലി സ്കൂൾ ഓഫ് ആർട്സില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തിബലെ മലയാള സമാജം സെക്രട്ടറി സുധീഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സമാജത്തിലെ മറ്റു ഭാരവാഹികളായ ആസിഫ് തച്ചറക്കൽ, നവീൻ സൗന്ദര്യ, ഷിജു പാനൂർ എന്നിവർ സംസാരിച്ചു. നാട്യാഞ്ജലി ഡയറക്ടർ ദൃശ്യ സുരേഷ് നന്ദി പറഞ്ഞു.
നാട്ടിലെ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന വിധം പൂക്കളം ഒരുക്കിയും രക്ഷിതാക്കളുടെ നേതൃത്വത്തിൽ സദ്യ ഒരുക്കിയും വിദ്യാർഥികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികളുടെയാണ് കൂടി ഓണം ആഘോഷിച്ചത്.
SUMMARY: Onam celebrations at Natyanjali School of Arts, Attibele
















