കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ച; വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസ്

കൊച്ചി: കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തു.

കൊച്ചി സൈബർ പോലീസ് ആണ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.

അതേസമയം അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് പ്രതികരിച്ചു. അവതാരകയുടേത് വ്യാജ പരാതിയാണെന്നും പൊലീസ് തിടുക്കപ്പെട്ട് എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇസ്ലാമിനെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് അവതാരക നടത്തിയത്.

ബാസിലിന്റെ വിശകലന വീഡിയോക്ക് താഴെ മറ്റാരോ പോസ്റ്റിട്ടതിനാണ് കേസെടുത്തിട്ടുള്ളത്. അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും, ആരിഫ് ഹുസൈനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ മറയാക്കി ഇസ്ലാമിനെ വേട്ടയാടുകയാണെന്നും ചിലര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുല്ല ബാസിലിന് എതിരായ എഫ്‌ഐആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വർഗീയ പറയുന്നവരെ സംരക്ഷിക്കില്ല. എന്നാൽ വർഗീയത പറഞ്ഞവരെ തുറന്നു കാണിച്ചതിന്റെ പേരിൽ ആരെയും വേട്ടയാടാൻ ലീഗ് അധികാരത്തിലിരിക്കുമ്പോൾ അനുവദിക്കില്ലെന്നും ഫിറോസ് പറഞ്ഞു.
SUMMARY: Channel discussion related to Kanthapuram’s statement; Case filed against Wisdom Students leader Abdullah Basil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്‌ണവി ജുവലറി ഉടമ മഹാരാഷ്ട്ര...

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക്...

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച്...

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

Related Articles

Popular Categories