ബെംഗളൂരു: ഡിആർഡിഒ ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള സർഗോത്സവം സിവി രാമൻ നഗറിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
ഡിആർഡിഒ മലയാളി കുടുംബാംഗങ്ങൾക്കായുള്ള വിവിധ കലാ മത്സരങ്ങൾ ചെയർമാൻ ഡോ.ബെന്നി ജോർജ് ഉദ്ഘാടനം ചെയ്തു
സെക്രട്ടറി രഞ്ജിത്ത്, ഓർഗനെയിസിംഗ് സെക്രട്ടറി ദിലീപ്, രക്ഷാധികാരികൾ, മറ്റു കമ്മിറ്റി അംഗങ്ങള്‍, ഡിആർഡിഒ മലയാളി കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.
കായിക പരിപാടികൾ സെപ്റ്റംബർ 26, 27 തീയതികളിലും, ഓണനിലാവ്, ഓണസദ്യ, സംഗീത സന്ധ്യ എന്നിവ ഒക്ടോബർ 31, നവംബർ 1 തീയതികളിലും നടക്കും.
















