ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ചു സമാജം നടത്തുന്ന സാഹിത്യ സമ്മേളനം 19 ന് വൈകുന്നേരം 3.30 ന് കെ ആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശമുള്ള വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. നിരൂപകൻ ഡോ. കെ എസ് രവികുമാർ, നോവൽ, ചെറുകഥ രചയിതാവ് പി വി ഷാജി കുമാർ എന്നിവർ “എഴുത്തിന്റെയും നിരൂപണത്തിന്റെയും വർത്തമാനം” എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെക്കും.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും.
കവിത ചൊല്ലാനുള്ള അവസരവും ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക്: 9008273313
















