ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 20ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കണ്ണമംഗല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. യെല്ലപ്പ ബ്രോഷർ പ്രകാശനം നിർവഹിച്ചു.
വിവിധ കലാ-സാംസ്കാരിക പരിപാടികളും പരമ്പരാഗത ഓണസദ്യയും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും ഒത്തുചേർത്ത് ആഘോഷമാക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ബ്രോഷർ പ്രകാശന ചടങ്ങിൽ ഭാരവാഹികളായ ബിപിൻ, അനിത, മിഥുൻ, വൈശാഖ്, റിന്റോ, സുരേഷ്, അനീഷ്, രാജിലേഷ് എന്നിവർ പങ്കെടുത്തു.
SUMMARY: WMSC Onam Celebration Brochure Released
















