ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു. ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ജില്ലാ കമ്മിറ്റിയുടെ കീഴിലായി പുതിയ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം തുടരുന്നു.
സംഗമം സ്റ്റേറ്റ് കൗൺസിലർ അബ്ദു സമദ് മൗലവി മാണിയൂർ യോഗം ഉദ്ഘാടനം ചെയ്തു. ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ജനറല്‍ സെക്രട്ടറി കെ കെ സലീം വിഷയാവതരണം നടത്തി. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സി എച്ച് ഷാജൽ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കർണാടക സ്റ്റേറ്റ് സെക്രട്ടറി സാദിഖ് യഹ്‌യ സുല്ലിയ പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നിർവഹിച്ചു .
തുടര്‍ന്നു നടന്ന മീലാദ് മജ്‌ലിസിന് ബിടിഎം തഖ്‌വ മസ്ജിദ് സദർ ബാത്തിഷ യമാനി, ഷാക്കിർ ഫൈസി, സിറാജ് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. ബെംഗളൂരു എസ് വൈ എസ് സെക്രട്ടറി ടി സി മുനീർ, ഫാറൂഖ് കോട്ടൺപെട്ട്, ആരിഫ് ഹെബ്ബാൾ, ജലീൽ കുടക്, സഹീദ് വി എം തുടങ്ങിയവർ സംസാരിച്ചു. സാജിദ് മജെസ്റ്റിക്, മുനീർ കെ ആർ മാർക്കറ്റ്, ഷറഫു കലാസിപാളയ, അസ്മൽ, ആസിഫ്, ഉനൈസ് കുടക്, ഫഹദ് തുടങ്ങിയവർ സംബന്ധിച്ചു. ബിലാൽ സ്വാഗതവും ബാത്തിഷ നന്ദിയും പറഞ്ഞു.
SUMMARY: Majestic Area SKSSF committee formed.
















