വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭാരതി ദാമോണ്‍ (50) ശാരദ ദാമോണ്‍ (45), മക്കളായ ഗംഗ ദാമോണ്‍ (25), പ്രിയ ദാമോണ്‍ (24) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ ദാമോണ്‍ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വോൾട്ടേജ് വ്യതിയാനത്തെ തുടർന്നാണ് സ്ഫോടനം എന്നാണു നിഗമനം. വീടിനു ചുറ്റും തീ പടർന്നതോടെ ഉള്ളിൽ കുടുങ്ങിയവർക്കു പുറത്തേക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. സ്ഫോടനത്തിൽ വീട് തകർന്നു, വിലപിടിപ്പുള്ള വസ്തുക്കളിൽ ഭൂരിഭാഗവും കത്തിനശിച്ചു.

സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളപ്പിറവി, കർണാടക രാജ്യോത്സവം സമുചിതാമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളികൾ. മലയാളി...

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി...

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം...

കർണാടക സർക്കാരിന്റെ 15,000 അധ്യാപക നിയമനം; അപേക്ഷ നവംബർ 16 വരെ നൽകാം

ബെംഗളൂരു: കർണാടകയിലെ സർക്കാർ പ്രാഥമിക, ഹൈസ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി...

വിനോദയാത്രക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി...

‘ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല’; രാഹുൽ ​ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും...

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന; ഓച്ചിറയില്‍ 49കാരൻ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍...

Related Articles

Popular Categories