ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in വഴി വിശദമായ പരീക്ഷാ കലണ്ടർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
2026 ഡിസംബറിലെ പരീക്ഷകൾ
- രാഷ്‌ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് – ഡിസംബർ ആറ് (ഒരുദിവസം)
- സ്വയം പരീക്ഷ – ഡിസംബർ എട്ട് മുതൽ പന്ത്രണ്ട് വരെ (അഞ്ച് ദിവസം)
- രാഷ്‌ട്രീയ മിലിട്ടറി സ്‌കൂൾസ് – ഡിസംബർ 13 (ഒരുദിവസം)
- യുജിസി നെറ്റ് (ഡിസംബർ സൈക്കിൾ) – ഡിസംബർ 14 -19,(ബഫർ തീയതികൾ 20-21)
- ജോയിന്റ് സിഎസ്‌ഐആർ യുജിസി നെറ്റ് – ഡിസംബർ 20 -21
2027 ജനുവരിയിലെ പരീക്ഷകൾ
- ആർമി കേഡറ്റ്‌സ് കോളേജ് – ജനുവരി നാല്
- ശ്രേഷ്‌ഠ – ജനുവരി പത്ത്
- എൻഐഎഫ്‌ടി എൻട്രൻസ് – ജനുവരി പത്ത്
- ജെഇഇ മെയിൻ സെഷൻ1 – ജനുവരി 22 മുതൽ 24 വരെ, 28 മുതൽ 30 വരെ (ബഫർ തീയതി – ജനുവരി 31
- ഓൾ ഇന്ത്യ സൈനിക് സ്‌കൂൾസ് എൻട്രൻസ് – ജനുവരി 31
2027 ഫെബ്രുവരിയിലെ പരീക്ഷകൾ
- സിഎംഎടി – ഫെബ്രുവരി ഏഴ്
- എൻഐടിടിടി പാർട്ട് 1 – ഫെബ്രുവരി 26,27
2027 മാർച്ചിലെ പരീക്ഷകൾ
- സിയുഇടിപിജി – മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ, എട്ട്, പന്ത്രണ്ട് – 20 വരെ, 24,25 (ബഫർ തീയതികൾ – മാർച്ച് 30,31)
- എൻഐടിടിടി പാർട്ട് 2 – മാർച്ച് അഞ്ച്, ഏഴ്
ഭരണപരമായതോ സാങ്കേതികപരമായതോ ആയ സാഹചര്യങ്ങൾ മൂലം നിലവിൽ പ്രഖ്യാപിച്ച പരീക്ഷാ തീയതികളിൽ മാറ്റം വന്നേക്കാമെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കുമുള്ള അപേക്ഷാ നടപടികളും വിശദമായ വിജ്ഞാപനങ്ങളും പരീക്ഷാ ഏജൻസി പിന്നീട് പ്രത്യേകം പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിക്കേണ്ടതാണ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി എൻടിഎ നടത്തുന്ന ഈ ദേശീയതല പ്രവേശന പരീക്ഷയിലൂടെയാണ് രാജ്യത്തെ പ്രമുഖ എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ ബി.ടെക്/ബി.ആർക്ക് പ്രവേശനം സാധ്യമാകുന്നത്. കൂടാതെ, ഐഐടി പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള പ്രാഥമിക യോഗ്യതാ പരീക്ഷ കൂടിയാണിത്. കഴിഞ്ഞ പരീക്ഷാ ഘട്ടത്തിൽ 13,55,293 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 13,04,653 പേർ പരീക്ഷ എഴുതിയിരുന്നു.
















