കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന കഥകളി വേഷ പഠന കളരിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച കഥകളി സന്ധ്യ ആസ്വാദർക്ക് നവ്യാനുഭൂതിയായി. പച്ച, മിനുക്ക് വേഷങ്ങളിലായി ഉത്തരാസ്വയംവരം, സുഭദ്രാഹരണം, ലവണാസുരവധം, ഗീതോപദേശം എന്നീ നാലു കഥകളിലെ പ്രധാന ഭാഗങ്ങൾ ആണ് അവതരിക്കപ്പെട്ടത്. സ്കൂൾ കുട്ടികൾ മുതൽ ജോലിയിൽ നിന്നും വിരമിച്ചവർ വരെ ഉൾപ്പെടുന്ന ഈ കഥകളി വിദ്യാർഥികൾ 2025 ൽ അരങ്ങേറ്റം കഴിഞ്ഞവർ ആണ്.

ഉത്തരാസ്വയംവരത്തിലെ അരവിന്ദ മിഴിമാരെ എന്ന മനോഹരമായ പദത്തിൽ തുടങ്ങി വീര വിരാട എന്ന പ്രശസ്തമായ കുമ്മിനൃത്തം വരെയുള്ള ഭാഗം അരുന്ധതി ടി.എസ്, ധന്യ സുദേവ്, നിവേദിതാ പണിക്കർ എന്നിവർ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് മുതിർന്ന വിദ്യാർഥികളായ ആകാശ് നരസിപുർ, സി. രതി നായർ എന്നിവർ സുഭദ്രാഹരണത്തിലെ കൃഷ്ണന്റെയും ഇന്ദ്രന്റെയും രംഗം ഗംഭീരമാക്കി. ഡോക്ടർ ലൈല രാമചന്ദ്രൻ സീതയായി ശോഭിച്ച ലവണാസുരവധം കഥ കൊച്ചു കുട്ടികളായ ശ്രീഹരി മനു, കാർത്തിക് ആര്‍ നായർ, ദൈവിക് ആര്‍ നായർ, അക്ഷോഭ് എസ് പണിക്കർ എന്നിവർ ചേർന്ന് മനോഹരമായി അവതരിപ്പിച്ച ലവകുശന്മാരുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയിലെ അവസാന ഇനമായ ഗീതോപദേശം കഥാഭാഗത്തിൽ കൃഷ്ണനായി വിദ്യ പ്രഭയും അർജുനനായി ഗൗരി പാർവതി പാലശ്ശേരിയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബിസികെഎ), കൈരളീ കലാ സമിതിയുടെയും ആഭിമുഖ്യത്തിൽ എല്ലാ വാരാന്ത്യത്തിലും നടത്തി വരുന്ന കഥകളി വേഷ പഠന കളരിയിൽ പ്രശസ്ത കഥകളി കലാകാരി കലാക്ഷേത്രം പ്രിയാ നമ്പൂതിരിയാണ് ക്ലാസുകൾ നയിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി കഥകളി അവതരിപ്പിക്കുന്ന പ്രതിഭാധനയായ കലാകാരിയാണ് പ്രിയ. മുംബൈയിൽ കഥകളിയെ ജനകീയമാക്കിയ കലാമണ്ഡലം സി. ഗോപാലകൃഷ്ണന്റെ ശിക്ഷണത്തിൽ 8 വയസ്സുള്ളപ്പോൾ പരിശീലനം ആരംഭിച്ച പ്രിയ പച്ച, കത്തി, താടി, മിനുക്ക് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച് തൻ്റെ കഴിവ് തെളിയിച്ചു. കേരളത്തിലെ ഒട്ടനവധി കഥകളി ക്ലബ്ബുകളിലെയും ക്ഷേത്രങ്ങളിലെയും കഥകളി അരങ്ങുകളിൽ സ്ഥിര സാന്നിധ്യമായ അവർ, കഥകളി ശില്പശാലകളും നടത്തുന്നുണ്ട്.

അഭിജിത് വർമ്മയുടെയും നവീൻ രുദ്രന്റെയും സംഗീതവും, കലാമണ്ഡലം സുഹാസിൻ്റെ ചെണ്ടയും, കലാമണ്ഡലം ശ്രീജിത്തിന്റെ മദ്ദളവും ശ്രോതാക്കൾക്ക് അവാച്യമായ അനുഭൂതി പകർന്നു. സദനം വിവേക്, സുരേഷ് തോട്ടറ, കലാമണ്ഡലം പ്രവീൺ, ആര്‍എല്‍വി പ്രമോദ് , സദനം വിപിൻ ചന്ദ്രൻ, കലാമണ്ഡലം ഹരി, കലാമണ്ഡലം ദാഗിൻ, കലാമണ്ഡലം അനൂപ്, ഷാജി, രമേശ്, ഗിരീഷ് എന്നീ കലാകാരൻമാർ അണിയറയിൽ മുഖത്തെഴുത്തും, ചുട്ടിയും, വേഷവും ഒരുക്കി.

ചടങ്ങിൽ മുൻ ഐഎസ്ര്‍ഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, വിജയ് പ്രസാദ് തുടങ്ങിയ പ്രമുഖർ അതിഥികളായെത്തി. കൈരളീ കലാ സമിതി പ്രസിഡൻറ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി കെ സുധീഷ്, ബിസികെഎ വൈസ് പ്രസിഡൻ്റ് മീനാദാസ് നാരായൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

Related Articles

Popular Categories