ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന് വ്യത്യസ്ത പരിശോധനകളിൽ 5.48 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 10.96 കോടി വില വരും. കേസുകളുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായും സീമന്ത് കുമാർ സിംഗ് അറിയിച്ചു.

ഗിരിനഗറിൽ നടത്തിയ പരിശോധനയിൽ വിദേശ പൗരനിൽ നിന്ന് എം.ഡി.എം.എ പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ പരിശോധനകളിലാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. നൈജീരിയൻ പൗരനായ ജോഷിയ ആബേൽ (26), കാസറഗോഡ് സ്വദേശി ജാഫർ (35), ദേവരച്ചിക്കനഹള്ളി സ്വദേശി ആഷിക് (32), എന്നിവര്‍ കേസില്‍ അറസ്റ്റിലായി. ഇവരിൽ നിന്ന് ഏകദേശം 4.32 കോടി രൂപ വിലമതിക്കുന്ന 4.320 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ നടത്തിയ പരിശോധനകളിലും എം.ഡി.എം.എ പിടിച്ചെടുത്തു. ഒഡീഷ സ്വദേശിനിയായ ബനിത കരൺ (35) നെ ഹെബ്ബാള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന 1.054 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തു. വിദ്യാരണ്യപുര പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഏകദേശം ₹10.60 ലക്ഷം വിലമതിക്കുന്ന 106 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. തുടര്‍ന്നു രണ്ടു പേര്‍ കൂടി അറസ്റ്റിലായി.

ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത മയക്കുമരുന്ന് നഗരത്തിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണോയെന്നും ഇതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പിടിയിലായ പ്രതികൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
SUMMARY: MDMA worth ₹10.96 crore seized in Bengaluru; six arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

Related Articles

Popular Categories