കൊല്ലം സുധിയുടെ വാഹനാപകട മരണം; നഷ്ടപരിഹാരമായി 1.77 കോടി രൂപ വിധിച്ച്‌ കോടതി

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തില്‍ അവകാശികള്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച്‌ കോടതി. കോട്ടയം എംഎസിടി കോടതി ജഡ്ജി പ്രസൂണ്‍ മോഹനാണ് വിധി പ്രസ്താവിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസാണ് വിധിച്ച തുക കെട്ടിവയ്‌ക്കേണ്ടത്.

നഷ്ടപരിഹാരത്തുകയ്‌ക്ക് പുറമെ പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് ആകെ 1.77 കോടി രൂപ നല്‍കാൻ കോടതി ഉത്തരവിട്ടത്. 2023 ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടം നടന്നത്. തൃശൂർ കയ്പമംഗലത്താണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയില്‍നിന്ന് എത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരു ക്കേറ്റ കൊല്ലം സുധി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. കൊല്ലം സുധിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ നഷ്ടപരിഹാര ഹർജിയിലാണ് കോട്ടയം എംഎസിടി കോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചത്. കേസില്‍ ഹർജിക്കാർക്കുവേണ്ടി അഡ്വ. എ.ആർ. കലേഷ് കുമാറും ഹർഷാന കെ.എസും ഹാജരായി.

SUMMARY: Kollam Sudhi’s death in a road accident: Court awards ₹1.77 crore as compensation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണത്തിന്റെ തിളക്കം

നഗോയ: 2026 ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിന്റെ തിളക്കം....

പാലക്കാട്‌ കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത് കൊലപാതകം; കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ഉമര്‍...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

മംഗളൂരുവിൽ എം ആർ പി എൽ പ്ലാന്റിൽ വൻ സ്ഫോടനം

മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL)...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്: ജനലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്...

Related Articles

Popular Categories