ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഗ്യാസ് സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ സമീപത്തെ നാഷണൽ സെന്റർ ഫോർ എക്സലൻസ് സ്കൂളിന്റെ ഏതാനും ജനൽച്ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
@bengalurupost1
Gas cylinder blasts at Kaggadaspura Lake pic.twitter.com/ZK3Zjg1HWJ— MangoMan (@LearnerRK) September 30, 2026
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സംഭരിച്ചിരുന്ന ഷെഡിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനങ്ങളുടെ ശബ്ദം കേട്ട് സമീപവാസികളും സ്കൂളിലെ വിദ്യാർഥികളും പരിഭ്രാന്തരായി. തുടർച്ചയായി മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയുണ്ടായി.
അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സംഭരിച്ചിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭരണകേന്ദ്രത്തിന് ആവശ്യമായ അനുമതികളുണ്ടായിരുന്നോ, എത്ര സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
വാസസ്ഥലങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാചകവാതക സിലിണ്ടറുകൾ സംഭരിക്കുന്നത് തടയുമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Explosion at an illegal gas storage facility in Kaggadasapura; three cylinders exploded.
















