റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോണ്‍- ടെ‌ക്‌നിക്കല്‍ പോപ്പുലർ കാറ്റഗറീസ് അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിലെ വിവിധ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ട്രെയിനിലെ ക്ലർക്ക്, കൊമേഷ്യല്‍ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപിസ്റ്റ് എന്നീ തസ്‌തികകളിലായി ആകെ 1,688 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

പത്താം ക്ലാസ്, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് വിവിധ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. ഒക്‌ടോബർ 15 മുതല്‍ അപേക്ഷ സമർപ്പിക്കാം. നവംബർ 13 ആണ് അവസാന തീയതി. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപ മുതല്‍ 21,700 രൂപവരെ ശമ്പളം ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാകും നിയമനം.

പ്രായപരിധി

18നും 30നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. സംവരണ വിഭാഗത്തിലുള്ളവർക്ക് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള പ്രായപരിധിയിലെ ഇളവുകള്‍ ബാധകമായിരിക്കും.

അപേക്ഷാ ഫീസ്

ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാർത്ഥികള്‍ക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 250 രൂപ നല്‍കിയാല്‍ മതിയാകും.

നടപടിക്രമം

രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷകള്‍ക്ക് ശേഷം സർട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുമ്പോള്‍തന്നെ ആധാർ വേരിഫിക്കേഷൻ നടത്തേണ്ടിവരും.

വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

നിയമനവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആർആർബി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrb.indianrailways.gov.in -ല്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

SUMMARY: Job opportunities in the Railways; applications invited for 1,688 vacancies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

Related Articles

Popular Categories