കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട്‌ ബഷീറിന്റെ ഭാര്യ ജെസീല നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിചാരണക്കോടതി മാറ്റണം, കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജസീല ഉന്നയിച്ചത്. നിലവിലുള്ള പ്രോസിക്യൂട്ടർ കൃത്യമായി കേസ് കൈകാര്യം ചെയ്യുന്നില്ലെന്നാരോപിച്ചാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസീല ആവശ്യപ്പെട്ടത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയ സർക്കാർ, അഡ്വക്കേറ്റ് സന്തോഷിനെ ആ സ്ഥാനത്തേക്ക് നിർദേശിക്കുകയും ചെയ്‌തു.

എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ തുടർനടപടികള്‍ ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജസീല വീണ്ടും ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു. ഇതേതുടർന്നാണ് വിചാരണ നടപടികള്‍ നിർത്തിവയ്‌ക്കാനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ നിയമനത്തില്‍ സർക്കാർ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചത്.

SUMMARY: Case involving the death of K.M. Basheer after being struck by a vehicle: High Court stays trial proceedings

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

Related Articles

Popular Categories