വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്ക് കല്‍ക്കട്ട ഹൈക്കോടതി അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം 2027 ജനുവരി 29 വരെ നീട്ടി. കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളില്‍ നിന്നുള്ള സംരക്ഷണമാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിള്‍ ബെഞ്ച് നീട്ടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സുരോജിത് നാഥ് മിത്ര കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.

ഓഗസ്റ്റ് 14ന് നാദിയ ജില്ലയിലെ ഹൊഗല്‍ബേറിയ പോലീസ് സ്റ്റേഷനില്‍ മഹുവ ഹാജരായെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടില്‍ അറിയിച്ചു. ഓഗസ്റ്റ് 14ന് പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ മഹുവയ്ക്ക് നേരെ മുട്ടയെറിഞ്ഞിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നാദിയ ജില്ലയിലെ കൃഷ്ണനഗർ മണ്ഡലത്തില്‍ സന്ദർശനം നടത്തുമ്പോഴെല്ലാം തനിക്കെതിരേ ഇത്തരം ആക്രമണങ്ങള്‍ നടക്കാറുണ്ടെന്ന് മഹുവ നേരത്തെ ആരോപിച്ചിരുന്നു. ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ജസ്റ്റിസ് സൗഗത ഭട്ടാചാര്യയാണ് ഇടക്കാല സംരക്ഷണം 2027 ജനുവരി 29 വരെ നീട്ടിയത്. കേസില്‍ അടുത്ത വാദം ജനുവരി 13ന് നടക്കും. ഹൊഗല്‍ബേറിയ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണനഗർ എംപിയായ മഹുവ കോടതിയെ സമീപിച്ചത്.

തനിക്കെതിരേ കെട്ടിച്ചമച്ചതും പ്രേരിതവുമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അവർ ഹർജിയില്‍ ആരോപിച്ചു. ജൂലൈ 21ന് ഇടക്കാല സംരക്ഷണം അനുവദിച്ച കോടതി, ഓഗസ്റ്റ് 14ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ മഹുവയോട് നിർദേശിച്ചിരുന്നു. നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്ന സാഹചര്യത്തില്‍ ഒക്റ്റോബർ 5 വരെ നി‍യമ നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു.

SUMMARY: Hate speech case: Interim protection for Trinamool MP Mahua Moitra extended until January 29

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

Related Articles

Popular Categories