കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികളെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ അപകീർത്തികരമായ ചിത്രങ്ങള്‍ നിർമ്മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
സ്കൂളിലെ മറ്റ് വിദ്യാർഥികള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ കണ്ട് അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂള്‍ അധികൃതർ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നതായി കണ്ടെത്തി. പേരാമ്പ്ര പൊലീസില്‍ സ്കൂള്‍ അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ്, വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.
SUMMARY: Three students suspended for circulating morphed images of female teachers
















