വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ രാഷ്ട്രീയനേതാവുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് തിങ്കളാഴ്ചയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

വാശിയേറിയതും അത്യന്തം ആകാംഷ നിറഞ്ഞതുമായ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ആർച്ചറുടെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.  1975 ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’, 1979-ൽ പുറത്തിറങ്ങിയ ‘കെയ്ൻ ആന്റ് ആബെൽ’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലുകളിൽ ചിലതാണ്. അദ്ദേഹത്തിന്റെ പുതിയ നോവലായ ‘ആദം ആന്റ് ഈവ്’ ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

1940 ഏപ്രിൽ 15-ന് വടക്കൻ ലണ്ടനിലാണ് ആർച്ചറുടെ ജനനം. വൈകാതെ അദ്ദേഹം സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ-മേയറിലേക്ക് മാറിയതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. 1969-ൽ ലിങ്കൺഷെയറിലെ ലൗത്ത് മണ്ഡലത്തിൽനിന്ന് അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം ജനപ്രതിനിധിയായി പ്രവർത്തിച്ച ശേഷം, 1980-കളുടെ മധ്യത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ഭരണകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു.

എന്നാൽ 2001-ൽ ജയിലിലായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയുണ്ടായി. ‘ദി സ്റ്റാർ’ എന്ന പത്രത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഈ കേസിൽ അദ്ദേഹത്തിന് അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. 2003-ൽ ജയിൽ മോചിതനായ ശേഷം ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലേക്ക് തിരിച്ചെത്തി. 2024 ൽ ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് വിരമിച്ചു. 2023 ആർചർ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
SUMMARY: Renowned British writer Jeffrey Archer has passed away.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി...

മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് സാഹസിക ട്രെക്കിംഗ്; ദേശീയതല റെക്കോഡ് സ്വന്തമാക്കി മിനി വിനോദ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

Related Articles

Popular Categories