ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്സുമായി ചേർന്ന് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ കുന്ദലഹള്ളി സി.എം.ആര്.ഐ.ടി.നടന്നു. മഹാദേവപുര എംഎല്‍എ മഞ്ജുള ലിംബാവലി ഉദ്ഘാടനം ചെയ്തു. മാർക്ക് ഓൺ ഹോംസിന്റെ പ്രതിനിധി അബ്ദുൾ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗേഴ്സ് വിജയികളായ കുമാരി ശിവപ്രിയ, മാസ്റ്റർ അർജ്ജുൻ, കുന്ദലഹള്ളി കേരള സമാജം പ്രസിഡണ്ട് രജിത്ത് ചെനാരത്ത്, സെക്രട്ടറി അജിത് കോടോത്ത് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.
രജിത്ത് അധ്യക്ഷനായിരുന്നു. സമാജം വൈസ് പ്രസിഡണ്ട് ശാന്ത സ്വാഗതവും വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ സ്മരണികയുടെ പ്രകാശനകർമ്മം അബ്ദുൾ, പ്രശസ്ത ചിത്രകലാകാരനായ ഷഫീക് പുനത്തിലിന് നൽകി നിർവ്വഹിച്ചു. ഷഫീക്കാണ് സ്മരണികയുടെ മുഖചിത്രം ആലേഖനം ചെയ്തത്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച നൃത്ത-നൃത്യ-സംഗീത, കലാ പരിപാടികൾ തുടര്‍ന്നു നടന്നു. ഓണസദ്യയും ഉണ്ടായിരുന്നു. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സ്നേഹോപഹാരം നല്കി.
മാർക്ക് ഓൺ ഹോംസുമായി ചേർന്ന് നടത്തിയ പൂക്കളമത്സരത്തിലേയും റീൽസ് മത്സരത്തിലേയും വിജയികൾക്കും കഥാകാരി ഇ പി സുഷമയുടെ ഓർമ്മയ്ക്കായി നടത്തിയ കഥാമത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗായകരായ കുമാരി ശിവപ്രിയ, മാസ്റ്റർ അർജ്ജുൻ, കലാഭവൻ ഷിജു, അശ്വതി രമേഷ്, ഷബിൻ രാജ് എന്നിവർ നയിച്ച സംഗീതവിരുന്ന്, സുരേഷ് പള്ളിപ്പാറയുടെ നാടന്‍ പാട്ട് എന്നിവ അരങ്ങേറി. മഹേഷ്, ജയലക്ഷ്മി, കുമാരി അനന്ദിത, മാസ്റ്റർ ഹരിശങ്കർ എന്നിവർ അവതാരകരായി.
ചിത്രങ്ങള്‍


SUMMARY: Kundalahalli Kerala Samajam Onam Celebrations
















