ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കെതിരെ ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് നടന്ന പ്രതിഷേധപരിപാടിയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, ആശുതോഷ് റാങ്ക, സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ, എഴുത്തുകാരൻ ദേവനുരു മഹാദേവ എന്നിവരടക്കം സാമൂഹിക-പൗരാവകാശ രംഗത്തുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും പരിപാടിയില്‍ സംസാരിച്ച സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറില് വിശ്വാസമില്ലെന്നും ഗോഡ്സെയുടെ ആശയങ്ങളോടാണ് അവര്‍ക്ക് താല്പര്യമെന്നും ദീപ്കെ വ്യക്തമാക്കി. ആദ്യ വിക്കറ്റ് ധര്‍മേന്ദ്ര പ്രധാന് ആയിരുന്നു. അടുത്ത വിക്കറ്റ് ഏതെന്ന് എല്ലാവര്ക്കും അറിയാം. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Massive Anti-SIR Stir at Bengaluru’s Freedom Park: Protesters Demand Scrapping of SIR, Resignation of CEC Gyanesh Kumar
Bengaluru
Thousands of demonstrators gathered at Freedom Park on Thursday morning as citizen forums, civil society groups, and opposition outfits launched a large-scale protest against the Special Intensive Revision (#SIR) of electoral rolls.
Prominent public figures, including actor-activist Prakash Raj, YouTuber and commentator Dhruv Rathee, and leaders of Cockroach Janta Party (#CJP), joined the rally to express solidarity with citizens whose names have allegedly been deleted from voter lists.
The agitation centers on widespread allegations of irregularities during the SIR exercise. Organizers set up a “People’s Tribunal” at the venue, providing a platform for affected voters from #Bengaluru and across #Karnataka to present testimonies about finding their names struck off the electoral rolls without proper procedure or notification.
Protesters raised slogans demanding an immediate rollout reversal to pre-SIR voter rolls and called for the resignation of Chief Election Commissioner #GyaneshKumar, accusing the Election Commission of enabling mass voter disenfranchisement.
The #BengaluruPolice have deployed heavy security contingents and barricades around Freedom Park and along routes leading to the Chief Electoral Officer’s office to maintain order.
— Yasir Mushtaq (@path2shah) October 8, 2026
ഇന്ത്യയിലുടനീളം 13 കോടി വോട്ടുകളും കർണാടകയിൽ ഏകദേശം ഒരു കോടി വോട്ടുകളും വെട്ടിമാറ്റിയതായി ദിപ്കെ അവകാശപ്പെട്ടു. മോദി തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ പോലും വിജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ വിജയിക്കാൻ ഇത്തരം വോട്ട് വെട്ടിമാറ്റലുകൾ ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
🚨 BREAKING: Dhruv Rathee’s enchanting speech electrified Bengaluru’s Freedom Park today. Flanked by Prakash Raj, Abhijeet Dipke, Saurav Das, and Ashutosh Ranka, thousands chanted “S.I.R. band karo!” as the CJP protest turned into a national wave. https://t.co/DXAmZ8PRye
— HINT News (@9415st) October 8, 2026
എസ്ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ല. ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും നടന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി. ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ഇതിന് പിന്നില്‍ കൃത്യമായ ഒരു പാറ്റേണുണ്ട്. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള് എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
ബിജെപി വോട്ടർമാർക്ക് ഇതുവരെ വോട്ട് കൊള്ള എന്താണെന്ന് മനസിലായിട്ടില്ലെന്ന് ധ്രുവ് റാഠി കുറ്റപ്പെടുത്തി. ബംഗാളിൽ എസ് ഐ ആറിന് മുൻപേ വോട്ടുകൾ കൊള്ളയടിച്ചു .ബിഹാറിലും അത് തന്നെ സംഭവിച്ചു. എസ് ഐ ആറിലൂടെ എല്ലായിടത്തും ഇത് തന്നെ ചെയ്തുവെന്ന് ധ്രുവ് റാഠി പറഞ്ഞു. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ എന്റെ പക്കലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും അവർ മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും ധ്രുവ് റാഠി പറഞ്ഞു. അതേസമയം തങ്ങളെ അറസ്റ്റ് ചെയ്ത് തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നാണ് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പ്രതികരിച്ചത്.
വോട്ടർപട്ടിക പുതുക്കുമ്പോൾ അർഹരായവരുടെ പേരുകൾ ഒഴിവാകാതിരിക്കാൻ കൂടുതൽ കർശനമായ പരിശോധന വേണമെന്നും, തെറ്റായി ഒഴിവാക്കപ്പെട്ട പേരുകൾ പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പുതുക്കൽ നടപടിയിൽ കൂടുതൽ സുതാര്യതയും ജനങ്ങൾക്ക് പരാതികൾ പരിഹരിക്കാനുള്ള ഫലപ്രദമായ സംവിധാനവും വേണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവും പ്രതിഷേധ സംഘാടകർ മുന്നോട്ടുവച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ‘ജനതാ ന്യായാലയത്തിൽ’ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒട്ടേറെപേര്‍ പങ്കെടുത്തു.
പേരാണ് പ്രതിഷേധ പരിപാടി നടന്ന ഫ്രീഡം പാർക്കിലേക്ക് രണ്ടായിരത്തിലേറെ ആളുകളാണ് ഒഴുകിയെത്തിയത്. വൻ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നതിനാൽ പാർക്കിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
SUMMARY:Anti-SIR protest at Freedom Park: Abhijit Dipke, Dhruv Rathee, and Prakash Raj participated
















