നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകുന്നു; ആശങ്കയിൽ പ്രവാസികൾ

ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇൻഷുറൻസ് പുതുക്കുന്നതിനുള്ള നടപടികൾ വൈകുന്നത് പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. പുതുക്കലിനുള്ള സൗകര്യം ഇതുവരെ പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി നോർക്ക റൂട്ട്സ് ഒപ്പുവച്ച കരാറിന്റെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കും. എന്നാൽ, പദ്ധതി പുതുക്കുന്നതിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പരാതി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായത്. പരമ്പരാഗത ഇൻഷുറൻസ് പദ്ധതികളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പതിനായിരക്കണക്കിന് മറുനാടൻ മലയാളികളാണ് പദ്ധതിയിൽ അംഗങ്ങളായത്. പ്രതിവർഷം 13,450 രൂപ പ്രീമിയം അടയ്ക്കുന്നതിലൂടെ അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

ഇൻഷുറൻസ് പുതുക്കാനുള്ള സമയപരിധി അടുത്തെത്തിയിട്ടും ആവശ്യമായ നടപടികൾ വൈകുന്നത് പദ്ധതിയിൽ അംഗങ്ങളായ പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷ മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി സുവർണ കർണാടക കേരള സമാജം ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ ബെംഗളൂരുവിൽ രംഗത്തെത്തിയിട്ടുണ്ട്. ഇൻഷുറൻസ് പുതുക്കൽ  സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതരിൽ നിന്നും കൃത്യമായ ഒരു മറുപടിയും ഉണ്ടാകുന്നില്ലെന്ന് സുവർണ കർണാടക കേരള സമാജം, ചിക്കബാനവാര-അബ്ബിഗെരെ സോൺ ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ പറഞ്ഞു. സാധാരണ ഗതിയിൽ കാലാവധി ആകുന്നതിന് ഒരു മാസം മുൻപെങ്കിലും, തുടങ്ങേണ്ട പുതുക്കൽ നടപടി ക്രമങ്ങൾ ഇതുവരെ ആരംഭിക്കാത്തത് പ്രവാസി സംഘടനകളെയും ആശങ്കയിൽ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സംഘടനകൾ ഇടപെട്ട് നിരവധി പേരെയാണ് ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തത്.  മറ്റുള്ള ഹെൽത്ത് ഇൻഷുറൻസ് ഒഴിവാക്കിയ ആൾക്കാർ, വയോജനങ്ങൾ, അസുഖം മൂലം ചികിത്സ തേടേണ്ടവർ തുടങ്ങിയവരെ ഒക്കെ ഇത് ആശങ്കയിലാക്കുണ്ടെന്നും സംഘടന പറയുന്നു.
SUMMARY: Delay in NORKA Care insurance renewal; expatriates concerned

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിയുകയായിരുന്ന...

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന്...

2026ലെ ബലോൺ ദി ഓർ പു​ര​സ്‌​കാ​രം ഹാ​രി കെ​യ്‌​നി​ന്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ....

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി...

ചുഴലിക്കാറ്റ് ‘അർണബ്’ തീരത്തേക്ക്; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രത, സ്കൂളുകൾക്ക് അവധി

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ...

Related Articles

Popular Categories