കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവരാണ് ഈ കേസില്‍ പ്രധാന പ്രതിസ്ഥാനത്തുള്ളത്.
സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനുനേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ.യുടെ ആരോപണം. സഹകരണ ആശുപത്രിയില്‍വെച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ. കുറ്റപത്രത്തില്‍ പറയുന്നു. നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
SUMMARY: Ariyil Shukoor Murder Case: Verdict on November 12; 33 Accused, Including P. Jayarajan
















