കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി വന്‍ പ്രഖ്യാപനം; 72 കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ വന്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 137 ജനറിക്, ബയോസിമിലർ കാൻസർ മരുന്നുകളുടെ 643 ബ്രാൻഡുകളുടെ വില പുതുക്കി നിശ്ചയിച്ചു. ഇതോടെ 72 കാൻസർ മരുന്നുകള്‍ക്ക് വില കുറയും. ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയാണ് (എൻപിപിഎ) പുതുക്കിയ ചില്ലറ വില്‍പ്പന വില പ്രസിദ്ധീകരിച്ചത്. നോണ്‍ ഷെഡ്യൂള്‍ കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.

പുതുക്കിയ വിലകള്‍ നവംബർ 9 മുതല്‍ പ്രാബല്യത്തില്‍ വരും. 72 മരുന്നുകള്‍ക്ക് 93 ശതമാനം വരെ വിലക്കുറവുണ്ടാകും. സ്തനാർബുദത്തിനുള്ള പാല്‍ബാപ്രോയുടെ 21 ഗുളികകളടങ്ങിയ പായ്ക്കറ്റിന്റെ വില 40,421 രൂപയില്‍ നിന്ന് 2,720 രൂപയായി കുറഞ്ഞു. പ്രോസ്റ്റേറ്റ് കാൻസറിനുള്ള അബിറാലൈവിന്റെ 120 ഗുളികകളുടെ വില 28,000 രൂപയില്‍ നിന്ന് 4,840 രൂപയായും സ്തനാർബുദത്തിനുള്ള വോമസോളിന്റെ 10 ഗുളികകളുടെ വില 458 രൂപയില്‍ നിന്ന് 39.52 രൂപയായും കുറഞ്ഞു. എന്നാല്‍, ഉയർന്ന വിലയുള്ളതും ഒറ്റ നിർമാതാവ് മാത്രമുള്ളതുമായ 65 പേറ്റന്റ് മരുന്നുകളുടെ വിലയില്‍ മാറ്റമില്ല.

വിലയില്‍ ഇളവില്ലാത്ത മരുന്നുകള്‍

65 പ്രധാനമരുന്നുകളുടെ വിലയില്‍ മാറ്റമില്ല. കാന്‍സര്‍ പ്രതിരോധത്തിനുള്ള പ്രധാന ഇമ്യൂണോതെറാപ്പി മരുന്നായ ‘കീട്രൂഡ’യുടെ വില 100 മില്ലിഗ്രാമിന്റെ ഒരു വയലിന് 2,16,500 ആയി തുടരും. മറ്റൊരു ഇമ്യൂണോതെറാപ്പി മരുന്നായ ‘ജെമ്പര്‍ലി’ ( 10 മില്ലിലിറ്റര്‍ വയലിന് 1,90,691 രൂപ), ‘ഇംഫിന്‍സി’ ( 10 മില്ലിലിറ്റര്‍ വയലിന് 1,71,324 രൂപ), ശ്വാസകോശ അര്‍ബുദത്തിനെതിരെയുള്ള ‘ടാഗ്രിസോ’ ( 80 എംജിയുടെ 10 ഗുളികയ്ക്ക് 1,38,830 രൂപ), ‘അലെസെന്‍സ’ (150മില്ലിഗ്രാമിന്റെ 224 ഗുളികകള്‍ക്ക് 4,30,696 രൂപ) എന്നിങ്ങനെ വില മാറ്റമില്ലാതെ തുടരുകയാണ്.

SUMMARY: Major announcement brings relief to cancer patients; Central Government slashes prices of 72 cancer drugs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഗര്‍ഭിണിയായ...

മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ ഉയര്‍ത്തി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎല്‍എയായിരുന്നവർക്കുള്ള...

“മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, സൈബര്‍ ആക്രമണം അവസാനിപ്പിക്കണം”: പി. ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട്...

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6...

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കറുകപ്പുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ടിപ്പർ...

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും...

‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍...

Related Articles

Popular Categories