ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ കടുത്ത ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സഹായമില്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകില്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ (INDIA Bloc) റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി വോട്ടുകൾ ഒഴിവാക്കിയാണ് ബിജെപി അധികാരം നിലനിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ നിന്ന് പുറത്താക്കുമെന്നും ‘രാജ്യദ്രോഹ’ കുറ്റത്തിന് അദ്ദേഹം ജയിലിൽ പോകേണ്ടി വരുമെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ വോട്ട് ചോർച്ചയുടെ പേരിൽ നിയമനടപടിയുണ്ടാകുമെന്നും അവർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
ആർഎസ്എസ് ഈ രാജ്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കീഴടക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ജനങ്ങളുടെതാണെന്നും നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ആര്‍എസ്എസിന്റേയോ അല്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. . ഇതൊരു പാര്‍ട്ടിയുടെ മാത്രം പോരാട്ടമല്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും ശബ്ദം. ഇന്ത്യയില്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ഇത് കേവലം രാഷ്ട്രീയ നേതാക്കളുടെ ശബ്ദമല്ല. രാജ്യത്തിന്റെ ശബ്ദം. ഭരണഘടനയ്ക്ക് മുകളിലല്ല ഒന്നും. രാജ്യത്ത് വര്‍ഷങ്ങളായി വോട്ടുകൊള്ള നടക്കുന്നു. 2024 പൊതു തെരഞ്ഞെടുപ്പില്‍ പിന്നാലെയാണ് 13 കോടി വോട്ടര്‍മാര്‍ പുറത്തായത്. 15 ശതമാനം വോട്ടര്‍മാര്‍ പുറത്തായി. ഗ്യാനേഷ് കുമാര്‍ പുറത്താകും. ജയിലിലാകും. ഇത് സാധാരണ കൊള്ളയല്ല. രാജ്യത്തിന്റെ ജനങ്ങളുടെ ശബ്ദമാണ് കൊള്ളയടിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇത് രാജ്യദ്രോഹമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.
#WATCH | INDIA bloc mega rally | Delhi: Lok Sabha LoP Rahul Gandhi says, “We do not hate Narendra Modi, Amit Shah or Gyanesh Kumar. We are people who open the shop of love, not hatred. We are people of non-violence. For me, there is no enemy. Neither Narendra Modi, nor Amit Shah, nor Gyanesh Kumar. But the voice of every citizen of India is more important to me, even more important than religion. That is my religion. We will not use violence, we will not harm anyone and we will not spread hatred. We will work with love. But we will not let you destroy the Constitution. No matter what happens, we will not let it happen.”
(Source: ANI/Congress)
— ANI (@ANI) November 1, 2026
“നരേന്ദ്ര മോദിയെയോ, അമിത് ഷായെയോ, ഗ്യാനേഷ് കുമാറിനെയോ ഞങ്ങൾ വെറുക്കുന്നില്ല. സ്നേഹത്തിന്റെ കട തുറക്കുന്നവരാണ് ഞങ്ങൾ, വെറുപ്പിന്റെയല്ല. ഞങ്ങൾ അഹിംസയുടെ ആളുകളാണ്. എനിക്ക് ശത്രുവില്ല. നരേന്ദ്ര മോദിയോ, അമിത് ഷായോ, ഗ്യാനേഷ് കുമാറോ ഇല്ല. പക്ഷേ ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദം എനിക്ക് മതത്തേക്കാൾ പ്രധാനമാണ്. അതാണ് എന്റെ മതം. ഞങ്ങൾ അക്രമം ഉപയോഗിക്കില്ല, ആരെയും ഉപദ്രവിക്കില്ല, വിദ്വേഷം പ്രചരിപ്പിക്കില്ല. ഞങ്ങൾ സ്നേഹത്തോടെ പ്രവർത്തിക്കും. പക്ഷേ, ഭരണഘടനയെ നശിപ്പിക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ല’ – രാഹുൽ ഉറച്ച സ്വരത്തിൽ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെയും വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതിലൂടെയും ബി ജെ പി വിവിധ സംസ്ഥാനങ്ങളിലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച നടത്തിയതായി അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ജനാധിപത്യം തകർക്കാനോ ഭരണഘടനയെ അട്ടിമറിക്കാനോ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി രാജ്യത്ത് വോട്ടുകൊള്ള നടക്കുന്നു. ജനാധിപത്യം ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയെന്നും, ഈ ജനസാഗരം പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ചിൽ വിവിധ പാർട്ടികളുടെ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കൊടികളേന്തി രാംലീല മൈതാനിയിൽ അണിനിരന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, എം എ ബേബി, തേജസ്വി യാദവ്, വി ഡി സതീശൻ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.
SUMMARY: ‘Modi cannot become Prime Minister without Gyanesh Kumar’s help’; Rahul Gandhi
















