ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി മരിച്ചു. നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ശിവമോഗ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ഡി (MD) വിദ്യാർഥിയായ ചേതൻ (28) ആണ് അപകടത്തിൽ മരണപ്പെട്ടത്.
വിനോദയാത്രയ്ക്കായി പുറപ്പെട്ട അഞ്ച് വിദ്യാർഥികൾ അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടത്തിനെ തുടർന്ന് റോഡരികിലെ മൺകൂനയിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. അപകത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മറ്റ് നാല് വിദ്യാർത്ഥികളുടെ പരുക്ക് ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെക്കുറിച്ചറിഞ്ഞ് ആഗുംബെ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾക്ക് നേതൃത്വം നല്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Car accident near Agumbe: Medical student dies tragically; four others in critical condition.
















