കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളപ്പിറവി, കർണാടക രാജ്യോത്സവം സമുചിതാമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളികൾ. മലയാളി സംഘടനകൾക്കു പുറമേ വിവിധ അപ്പാർട്മെന്റ് അസോസിയേഷനുകളും രാജ്യോത്സവ, കേരളപ്പിറവി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. പലയിടങ്ങളിലും മധുരപലഹാര വിതരണവുണ്ടായിരുന്നു.

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിച്ച ആഘോഷത്തിൽ വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാൻ കർണാടക സംസ്ഥാന പതാക ഉയർത്തി. സെക്രട്ടറി അജിത്ത് കുമാർ നായർ, ജോയിന്റ് സെക്രട്ടറിമാരായ സി.പി.മുരളി, വിശ്വനാഥൻ പിള്ള, പ്രവർത്തക സമിതി അംഗങ്ങളായ രാമചന്ദ്രൻ, ആർ. ബാലൻ, ഗോപിനാഥൻ നായർ, കെ.പി.അശോകൻ, കെ. ശശി, വിശ്വംഭരൻ, വി.കെ.വിജയൻ, ഉണ്ണിക്കൃഷ്ണപിള്ള, തോമസ് ഏബ്രഹാം, ഗോപകുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

എഐകെഎംസിസി:
എഐകെഎംസിസി – എസ്ടിസിഎച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനടയാത്ര ‘സ്നേഹസഞ്ചാരം’ സംഘടിപ്പിച്ചു. കർണാടകയോടുള്ള ആദരവും മതസൗഹാർദവും സാഹോദര്യവും വിളംബരം ചെയ്തു സംഘടിപ്പിച്ച കാൽനടയാത്ര രാവിലെ 7 മണിക്ക് കബൺ പാർക്കിൽ നിന്ന് ആരംഭിച്ച് 9-ന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡന്റ് ടി.ഉസ്മാൻ കർണാടകയുടെ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് പ്രസംഗിച്ചു.

എം.എം.എ. ക്രസന്റ് ഇൻസ്റ്റിറ്റ്യൂഷൻ: മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ.) സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ അധ്യക്ഷനായി. പി.എം. മുഹമ്മദ് മൗലവി, അഫ്സർ പാഷ, അഷ്റഫ്, രാജവേലു, എൻ. ശ്വേത, റീത്ത ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

എം.എം.എ. ക്രസന്റ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച ആഘോഷത്തിൽനിന്ന്

തൊദൽനുടി: തൊദൽനുടി കുട്ടികളുടെ സാഹിത്യ മാസികയുടെ ആഭിമുഖ്യത്തിൽ 13-ാമത് കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല കന്നഡ കവിതാപാരായണ മത്സരത്തിന്റെ ഫൈനൽ റൗണ്ട് വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ വിജയകരമായി നടന്നു. അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 20 മത്സരാർത്ഥികൾ പങ്കെടുത്തു. ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ച പരിപാടി കന്നഡ ചലച്ചിത്ര നടൻ എം. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. എ. ബി. ബസവരാജ്, ശ്രീ ആർ. ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രൊഫ. രാകേഷ് സ്വാഗതം ആശംസിച്ചു. റെബിൻ രവീന്ദ്രൻ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. വിജയികൾക്ക് സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

തൊദൽനുടി സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ ചടങ്ങിൽ നിന്ന്

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്...

കർണാടകയിൽ നവംബർ 5 മുതൽ ബസ് നിരക്ക് വർധന

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വർധനയ്ക്ക് പിന്നാലെ ബസ് യാത്രാ നിരക്കും ...

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക്...

അമേരിക്കയിൽ ജനവാസമേഖലയിൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ഒ​മ്പ​ത് മ​ര​ണം

ഫ്ലോ​റി​ഡ​: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ബിസിനസ് ജെറ്റ് (സ്വകാര്യ വിമാനം) അപകടത്തിൽ ഒമ്പത്...

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് ബെംഗളൂരു-മുംബൈ റൂട്ടിൽ...

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി...

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം...

Related Articles

Popular Categories