വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേരത്തെ ഉയർത്തിയ സംവാദ വെല്ലുവിളിക്ക് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വീണ്ടും രംഗത്തെത്തിയത്. പ്രതിപക്ഷത്തെ രാജ്യദ്രോഹികളെന്ന് നിരന്തരം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ തുറന്ന സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം തുറന്നുപറയട്ടെ. സത്യം പുറത്തുവരട്ടെ. ഓരോ കാര്യത്തിലും വ്യക്തതയുണ്ടാകട്ടെ. പ്രധാനമന്ത്രി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ. എങ്കില്‍ താങ്കള്‍ മുന്നോട്ടുവരൂ. എല്ലാം വ്യക്തമാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷം രാജ്യദ്രോഹികളാണെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ വിദേശ ശക്തികളുമായി ആര്‍ക്കാണ് ബന്ധമുള്ളത്? രാജ്യദ്രോഹികളാരെന്ന് ജനം തിരിച്ചറിയട്ടെയെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. വൈകാതെ സംവാദത്തിനുള്ള വേദി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രി ഭയപ്പെടേണ്ടതില്ലെന്നും എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പരിഹസിച്ചു.

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ വിദേശ നിയന്ത്രണമുണ്ടെന്നും വിദേശ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുടെ പിന്തുണ മോദിക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തില്‍ ഒരു മേശക്ക് ഇരുവശവും ഇരുന്ന് സംവാദം നടത്തണമെന്ന ആവശ്യമാണ് രാഹുല്‍ മുന്നോട്ട് വച്ചത്. സ്ഥലം, വേദി, മോഡറേറ്റര്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രിക്ക് നല്‍കിയ അദ്ദേഹം, ചര്‍ച്ച നിയന്ത്രിക്കാന്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ പോലും പരിഗണിക്കാമെന്നും പറഞ്ഞു. വിദേശ ബന്ധങ്ങള്‍, സാമ്പത്തിക വ്യവസ്ഥ, യു എസുമായുള്ള കരാര്‍, അദാനി വിഷയം, ജെഫ്രി എപ്സ്റ്റീന്‍ പരാമര്‍ശം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷം വിദേശശക്തികളുടെ സഹായത്തോടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഷ്ട്രീയ തർക്കം രൂക്ഷമായത്. വിദേശരാജ്യങ്ങളിൽ ആരെയാണ് രാഹുൽ രഹസ്യമായി കാണുന്നതെന്നും ഇന്ത്യാവിരുദ്ധ ശക്തികളുടെ പിന്തുണ ആർക്കാണെന്നും മോദി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ രംഗത്തെത്തിയത്.

അതേസമയം, പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ വിദേശബന്ധ ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങളാണ്. ഇവയ്ക്ക് തെളിവുകൾ പുറത്തുവിട്ടതായി റിപ്പോർട്ടുകളില്ല. ആരോപണങ്ങൾക്കും വെല്ലുവിളിക്കും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
SUMMARY: Who has ties to foreign powers?; Rahul Gandhi challenges Modi to an open debate once again.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ...

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന്...

യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് അടക്കം ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പർ ജനുവരി മുതൽ മാറും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ്...

സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ‌​ഹി: ഒ​രു പ്ര​തി​ഷേ​ധ​സ്ഥ​ല​വും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​ടി​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും സ​മ​യ​പ​രി​ധി​യും...

റോഡിൽ അതിക്രമം: യുവതിയെ അസഭ്യം പറയുകയും കാർ തകർക്കുകയും ചെയ്തു, ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിൽ വെച്ചുണ്ടായ  തർക്കത്തെ തുടർന്ന്  യുവതിയെ അസഭ്യം പറയുകയും...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു....

യുക്രെയിനിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം: മരണം 29 ആയി, 48 പേരെ കാണാനില്ല

കീവ്സ്: യുക്രെയ്‌നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക സഹായകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ...

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി...

Related Articles

Popular Categories