തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM) തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടക്കുക. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം. ഏപ്രിൽ 19, 20, 27, 28 തീയതികൾ ബഫർ ദിനങ്ങളാണ്. മുൻവർഷങ്ങളിലേതുപോലെ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.
അതേസമയം ആയുര്‍വേദ, ഹോമിയോ കോഴ്സുകളിലെ മൂന്നാം അലോട്ട്മെൻ്റിൽ പ്രവേശനം ഇന്നലെ അവസാനിച്ചു. ആയുര്‍വേദം ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളിലെ മൂന്നാം ഘട്ട അലോട്ട്മെൻ്റുകൾ ഇന്ന് പുറത്തുവിട്ടിരുന്നു. ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷന് & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് & എന്‍വയോണ്‍മെൻ്റല്‍ സയന്‍സ്, ബി.എസ്.സി-എം.എസ്.സി (ഇൻ്റഗ്രേറ്റഡ്) ബയോളജി, ബി.എസ്.സി-എംഎസ്സി (ഇൻ്റഗ്രേറ്റഡ്) മൈക്രോബയോളജി, ബി.എസ്.സി (ഹോണേഴ്സ്) ഹോര്‍ട്ടികള്‍ച്ചര്‍, ബിടെക് ബയോടെക്നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) എന്നിവയാണ് മറ്റ് കോഴ്സുകള്‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അലോട്ട്മെൻ്റ് പരിശോധിക്കാം. പ്രവേശനം നേടാനുള്ള അവസാന തിയതി നവംബർ 3 ആയിരുന്നു.
















