കൊച്ചിയിൽ ആക്രമണം നേരിട്ട യുവഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള അശ്‌ളീല ദൃശ്യങ്ങള്‍; പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

കൊച്ചി: കൊച്ചിയിൽ ഡോക്ടർക്കെതിരായ ലൈംഗിക പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽനിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയ പോലീസ്, പ്രതി കൂടുതൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും ഫോണിൽനിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. നിലവിൽ ഒളിവിലുള്ള ഡോക്ടർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പോലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറുടെ ഫോൺ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.

കവർച്ചക്കേസിൽ നിന്ന് പീഡനക്കേസിലേക്ക്: കഥ മാറിമറിഞ്ഞത് ഇങ്ങനെ

നേരത്തെ, യുവനടിയും സുഹൃത്തായ നടനും അടങ്ങുന്ന 12 അംഗ സംഘം തന്ന തടഞ്ഞുവെച്ച് മർദിക്കുകയും ഫോണും സ്മാർട്ട് വാച്ചും ഉൾപ്പെടെ 3.25 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്തതായി ഡോക്ടർ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ സംഭവം ഹണിട്രാപ്പോ ബ്ലാക്ക്മെയ്‌ലിംഗോ ആണെന്ന സംശയത്തിലായിരുന്നു പോലീസ്.

എന്നാൽ, പോലീസിന്റെ ചോദ്യം ചെയ്യലിൽ നടി നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. ഡോക്ടറുമായി അടുപ്പത്തിലായിരുന്ന ബന്ധുവായ സ്ത്രീയുടെ സ്വകാര്യദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഫോണിലുണ്ടായിരുന്നുവെന്നും, ഇത് ഡിലീറ്റ് ചെയ്യിക്കാനാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും നടി വെളിപ്പെടുത്തി. തുടർന്ന് കവർന്നെടുത്ത ഫോണുകൾ പ്രതികൾ പോലീസിന് കൈമാറുകയും, ഈ ഫോണുകൾ പരിശോധിച്ച പോലീസ് പീഡന വിവരങ്ങളുടെ വ്യാപ്തി കണ്ടെത്തുകയുമായിരുന്നു. നിലവിൽ മർദനമേറ്റ ഡോക്ടർക്കെതിരെ തന്നെ ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
SUMMARY: Obscene visuals featuring 12 women found on the phone of a young doctor who was subjected to an attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

റെയില്‍പാളം മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന്...

സർക്കാർ ജീവനക്കാരെ കരാറടിസ്ഥാനത്തിലേ നിയമിക്കാവൂ, എന്നാലേ ഉത്തരവാദിത്വം ഉണ്ടാകൂ- ജസ്റ്റിസ് ബി.വി. നാഗരത്‌ന

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന അഭിപ്രായവുമായി സുപ്രീംകോടതി ജഡ്ജി...

വേദനകള്‍ക്ക് വിട; വയനാട് ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച ശ്രുതി പുതു ജീവിതത്തിലേക്ക്, കൂട്ടായി സന്ദീപ്

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ...

മധ്യ-വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ; മൂവാറ്റുപുഴയില്‍ വീട് കത്തിയമര്‍ന്നു, വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം

കൊച്ചി: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയില്‍...

നഴ്സിങ് വിദ്യാർഥി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ബി.എസ്.സി നഴ്സിങ് വിദ്യാർഥി...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ശനിയാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക്...

കന്നഡ സാഹിത്യകാരൻ കെ.വി. നാരായണ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ. കെ.വി. നാരായണ അന്തരിച്ചു....

Related Articles

Popular Categories