വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി; യുവതിയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കാമുകൻ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ പ്രശസ്തമായ ഗോകാക് വെള്ളച്ചാട്ടത്തിന് (Gokak Falls) സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹാരോഗേരി ഗ്രാമവാസിയായ 25-കാരി രക്ഷിത സാരികാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതയുടെ കാമുകനും സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (CAPF) കോൺസ്റ്റബിളുമായ ബസപ്പ സാതന്നവറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫാഷൻ ഡിസൈനറായ രക്ഷിതയും ബസപ്പയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഒക്ടോബർ 28-നാണ് കറങ്ങാൻ പോകാമെന്ന് പറഞ്ഞ് ബസപ്പ രക്ഷിതയെ ഗോകാക് വെള്ളച്ചാട്ടത്തിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. ഇവിടെവെച്ച് വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ബസപ്പ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ മലഞ്ചെരുവിൽ ഉപേക്ഷിച്ച് ബസപ്പ കടന്നുകളയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ പ്രതി വീട്ടിലേക്ക് മടങ്ങി. യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംശയം തോന്നിയ ബസപ്പയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. ഗോകാക് ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Summoned to talk about marriage; The young woman was suffocated by her boyfriend.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെട്രോളിൽ 31% എഥനോൾ: പരിശോധന നടപടിക്രമം പാലിക്കാതെ, കർണാടക സർക്കാരിന്റെ ആരോപണം തള്ളി എണ്ണക്കമ്പനികൾ

ന്യൂഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല...

ബെംഗളൂരു കൂട്ടക്കൊലപാതകം: തമിഴ്‌നാട് വനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ബെംഗളൂരു കൂട്ടക്കൊലപാതക കേസിൽ നിർണായക പുരോഗതി. കൊല്ലപ്പെട്ട...

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

Related Articles

Popular Categories