ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച ‘ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്’ ബെംഗളൂരുവിൽ നടന്നു. പ്രശസ്ത അസ്ഥി രോഗ വിദഗ്ധനും, വാഗ്മിയുമായ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ശിവാജി നഗർ സലഫി മസ്ജിദ് ഖതീബ് നിസാർ സലാഹി എന്നിവർ സംസാരിച്ചു. വിസ്ഡം ബെംഗളൂരു ഏരിയ പ്രസിഡൻ്റ് ഹാരിസ് ബന്നൂർ അധ്യക്ഷത വഹിച്ചു. അഷ്ഫിൻ സ്വാഗതവും പ്രൊഫഷണൽ വിംഗ് കൺവീനർ ഹഫ്സൽ നന്ദിയും പറഞ്ഞു.
‘മനസ്സമാധാനം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ 2027 ജനുവരി 10 ന് നടക്കുന്ന സമ്മേളന പ്രചാരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
SUMMARY: Wisdom Youth Professional Family Meet
















