ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ 16 മുതൽ അധിക ട്രെയിൻ സർവീസ് ആരംഭിക്കുന്നു. നിലവിലുള്ള സർവീസുകൾക്കൊപ്പം ഒരു ട്രെയിൻ കൂടി ഉൾപ്പെടുത്തുന്നതോടെ യെല്ലോ ലൈനിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 13 ആയി ഉയരും.
യെല്ലോ ലൈനിലെ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ നടപടി. അധിക ട്രെയിൻ ഉൾപ്പെടുത്തുന്നതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള പ്രധാന ഐ.ടി. മേഖലകളെ ബന്ധിപ്പിക്കുന്നതാണ്. ഈ പാതയിലെ യാത്രക്കാരിൽ വലിയൊരു വിഭാഗം ഐ.ടി. ജീവനക്കാരാണ്. രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാൻ അധിക സർവീസ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
SUMMARY: Additional trains on Bengaluru Metro Yellow Line starting tomorrow
















