ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അവസാന നിമിഷം നിർത്തിവെച്ചു. ബെംഗളൂരുവിൽ നിന്ന് മധുരയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പൈലറ്റ് ടേക്ക് ഓഫ് നടപടികൾ നിർത്തിയത്. റൺവേയിൽ നിന്ന് വിമാനം സുരക്ഷിതമായി മാറ്റുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയി. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
SUMMARY: Technical glitch; IndiGo flight aborts take-off at Bengaluru airport















