ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം ചെയ്ത് RIBK ബെംഗളൂരു പ്രവർത്തകർ.
2017 മുതൽ സാമൂഹിക, സാംസ്കാരിക, ആതുരസേവന രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന RIBK (RED IS BLOOD KERALA) ബെംഗളൂരുവിന്റെ നേതൃത്വത്തിൽ തുടർച്ചയായ എട്ടാം വർഷമാണ് ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്.
സംഘടനയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക്, യശ്വന്ത്പുര തുടങ്ങിയ പ്രദേശങ്ങളിൽ നേരിട്ടെത്തി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന നിരാലംബരെ കണ്ടെത്തി പുതപ്പുകൾ കൈമാറിയിട്ടുണ്ട്. തണുപ്പിന്റെ രാത്രികളിൽ ഒരു കൈത്താങ്ങും കരുതലുമായി മാറിയ ഈ പ്രവർത്തനം ഏറെ മാതൃകാപരമാണ്. നന്മയുടെ ഈ യാത്രയിൽ നിങ്ങൾക്കും പങ്കാളികളാകാം. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്ക് RIBK-യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം.
നമ്പർ: 9986938884
SUMMARY: RIBK Bengaluru provides a blanket of compassion for those living on the streets.
















