കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം എൽ.കെ.ജി. മുതൽ 12-ാം ക്ലാസ് വരെ സൗജന്യ നോട്ട്ബുക്കുകൾ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷം മുതൽ സൗജന്യ നോട്ട്ബുക്കുകൾ വിതരണം ചെയ്യുമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. റായ്ചൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ പഠനച്ചെലവ് കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. ഇതിന് പുറമേ നോട്ട്ബുക്കുകളും സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങളിലെ കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കും.

സർക്കാർ സ്കൂളുകളിൽ കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മാധ്യമത്തിലും പഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് മാധ്യമം നിർബന്ധമാക്കില്ലെന്നും രക്ഷിതാക്കൾക്ക് ഇഷ്ടമുള്ള പഠനമാധ്യമം തിരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കന്നഡ പഠനം നിർബന്ധമായി തുടരും. സംസ്ഥാനത്തെ 18 മുതൽ 19 വരെ ജില്ലകളിൽ ദ്വിഭാഷാ വിദ്യാഭ്യാസ സംവിധാനം ഇതിനകം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

1,300-ലധികം കർണാടക പബ്ലിക് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അടുത്ത ജൂൺ മുതൽ ഈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ബസ് സൗകര്യവും ഒരുക്കും. കൂടാതെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി 17,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും പഠനസൗകര്യങ്ങൾ വർധിപ്പിച്ചും കൂടുതൽ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
SUMMARY: Free notebooks from LKG to Class 12 in government schools in Karnataka for the next academic year.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിക്ഷേപവും നഗരവികസനവും ലക്ഷ്യം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനിലേക്ക്

ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17 കാരനെതിരെ പോക്സോ കേസ്

കൊല്ലം: കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പതിനേഴുകാരനെതിരെ പോക്സോ കേസ്...

സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടെന്നത് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം...

ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളനം നാളെ

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളുരു നോർത്ത് ഏരിയ സമ്മേളനം ഞായറാഴ്ച...

കേരളസമാജം യെലഹങ്ക സോൺ “തകർത്തോണം’ നാളെ

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷം “തകർത്തോണം 2026”...

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി....

ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഡല്‍ഹി: ഗംഗാനദിക്ക് കുറുകെ 'നിതീഷ് സേതു' പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു....

നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡില്‍ ശനിയാഴ്ച ഒഴിവായത് വൻ ദുരന്തം. നിയന്ത്രണം വിട്ട...

Related Articles

Popular Categories