തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഒക്ടോബർ 1 മുതല്‍ ഒക്ടോബർ 15 വരെയുള്ള നഷ്ടം നികത്താനാണ് കൂടുതല്‍ തുക അനുവദിച്ചത്. ഇതോടെ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച ഫണ്ട് 342.95 കോടി രൂപയായി ഉയർന്നു. ഒക്ടോബർ 1 മുതല്‍ ഒക്ടോബർ 15 വരെയുള്ള കാലയളവില്‍ 2,08,58,236 സ്ത്രീ യാത്രക്കാരാണ് സൗജന്യ യാത്ര നടത്തിയത്.
സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സെപ്റ്റംബറില്‍ മാത്രം 4.16 കോടി സൗജന്യ യാത്രകള്‍ പ്രിയദർശിനിയില്‍ നടന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധനയുണ്ടായി. ജൂണ്‍ 15നാണ് പദ്ധതി ആരംഭിച്ചത്.
SUMMARY: Government sanctions an additional Rs 44.35 crore for Priyadarshini















