കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം, കന്നഡ ഭാഷാ ക്ലാസുകൾക്ക് ഔപചാരിക തുടക്കമായി. ഈസ്റ്റ് ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരളസമാജം ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രവാസി മലയാളികൾക്ക് മാതൃഭാഷയായ മലയാളത്തോടൊപ്പം കർണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നഡയും പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭാഷാപഠനത്തിലൂടെ പരസ്പര സൗഹൃദവും സാംസ്കാരിക ഐക്യവും ശക്തിപ്പെടുത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചിറ്റയം ഗോപകുമാർ പറഞ്ഞു.

കേരളസമാജം കർണാടക സംസ്ഥാന പ്രസിഡന്റ് എസ്. കെ. പിള്ള, സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ കെ നടരാജൻ ശ്യാം കുമാർ, രാജേഷ് വർമ്മ, സുമോദ് സി, മലയാളം മിഷൻ ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ എന്നിവർ സംസാരിച്ചു. ഈസ്റ്റ് ഡിവിഷൻ വൈസ് ചെയർമാന്മാരായ മഹേഷ് ചെല്ലപ്പൻ, അനിൽകുമാർ കെ. പി., ഫിനാൻസ് കൺവീനർ ജിജു സിറിയക് എന്നിവരും സംസാരിച്ചു. ഈസ്റ്റ് ഡിവിഷൻ കൺവീനർ ഷാജി ഡി. നന്ദി രേഖപ്പെടുത്തി. സമാജം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

SUMMARY: Kerala Samajam Karnataka Launches Kannada and Malayalam Language Classes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച്...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

പ്രത്യേക പരീക്ഷ നടത്തണം, കാലടിയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍...

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു....

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

Related Articles

Popular Categories