സ്വർണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളില്‍ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയില്‍ സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ ഔണ്‍സിന് 2,302.51 ഡോളറില്‍ തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ സ്‍പോട്ട് ഗോള്‍ഡിന്റെ വിലയില്‍ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2,310.40 ഡോളറിലാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here