സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച്‌ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്.

അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് പേരാണ് ജീപ്പില്‍ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ പുറത്ത് എടുത്ത് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ബസിലുണ്ടായിരുന്ന അ‍ഞ്ചു പേര്‍ക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here