സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടത്തിന്റെ വൈരാഗ്യത്തില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍വെച്ചായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ അമല്‍ദാസ് (24), ഉജ്ജ്വല്‍ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരെയാണ് നടക്കാവ് പോലീസ്‌ അറസ്റ്റ് ചെയ്തത്.

മധുരയില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍.15.എ. 2348 ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം. സുധീഷ് (40) നാണ് മർദ്ദനമേറ്റത്. കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ വന്ന സെക്യൂരിറ്റി ജീവനക്കാരനായ കക്കോടി സ്വദേശി കൃഷ്ണൻകുട്ടി (62)ക്കും മർദനമേറ്റിരുന്നു. ഇവർക്കൊപ്പം യാത്രക്കാരായ അശ്വിൻ, മുഹമ്മദ് അനീസ് എന്നിവർക്കും പരുക്കേറ്റിരുന്നു.

TAGS : KOZHIKOD | KSRTC
SUMMARY : KSRTC Conductor assault case; Four people were arrested

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories